ML

ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുളശ്രീ പാർത്ഥസാരഥി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പുണ്യനദിയായ പമ്പാനദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവും പരബ്രഹ്മനായ സാക്ഷാൽ മഹാവിഷ്ണുവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണപരമാത്മാവാണ് മുഖ്യപ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും പേരുകേട്ട അഞ്ച് ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണിത്. ആറടിയിലധികം ഉയരം വരുന്ന വിഗ്രഹം, തന്റെ ഭക്തനായ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വിഗ്രഹമുള്ളത് ആറന്മുളയിലാണ്. ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്.[1] ആഗ്രഹസാഫല്യത്തിനായി നടത്തുന്ന ആറന്മുളവള്ളസദ്യ ഇവിടത്തെ പ്രധാന വഴിപാടാണ്. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും ഉത്രട്ടാതി വള്ളംകളിയും ഇവിടത്തെ പ്രധാന പരിപാടികളാണ്. ആറന്മുള കണ്ണാടി പ്രശസ്തമാണ്.

ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം
പേരുകൾ
ശരിയായ പേര്: ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം
സ്ഥാനം
സ്ഥാനം: ആറന്മുള
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: ആദിനാരായണൻ(മഹാവിഷ്‌ണു)/ശ്രീകൃഷ്‌‌ണൻ
വാസ്തുശൈലി: ക്ഷേത്രം

എല്ലാ വർഷവും ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറന്മുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

. . . ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം . . .

ചതുർബാഹുവായ മഹാവിഷ്ണുവിന്റേതാണ് ആറന്മുള വിഗ്രഹം എന്നാണു വിശ്വാസം. ഭാരതയുദ്ധത്തിൽ ഭീഷ്മർ അർജ്ജുനനെ നിഗ്രഹിച്ചേക്കുമെന്ന് പേടിച്ച് ശ്രീകൃഷ്ണൻ അവലംബിച്ച വിശ്വരൂപത്തിന്റെ നിലയിലാണെന്നാണ് മറ്റൊരു വിശ്വാസം.

കുരുക്ഷേത്രയുദ്ധത്തിൽ വച്ച് ഗീതോപദേശം ചെയ്ത ശേഷം അർജ്ജുനനു കാണിച്ചുകൊടുത്ത് വിശ്വരൂപത്തിന്റെ നിലയിലാണെന്നു വിഗ്രഹമെന്നാണ് വിശ്വാസം. ഈ വിഗ്രഹം ആദ്യം പ്രതിഷ്ഠിച്ചിരുന്നത് നിലയ്ക്കൽ എന്ന സ്ഥലത്തായിരുന്നു എന്നും ഈ സ്ഥലത്തേക്ക് എത്തിച്ചേരുന്ന ഭക്തർക്കും ക്രിസ്ത്യാനികൾ ഉൾപ്പെട്ട നാട്ടുകാരുമടക്കം കാട്ടുജീവികളുടെ ഭീഷണി മുൻ നിർത്തി നിലക്കൽ ഉപേക്ഷിച്ച് കാഞ്ഞിരപ്പള്ളിയിലും കടമ്പനാട്ടും വാസമുറപ്പിച്ചു. ഇതോടൊപ്പം ആരാധനാമൂർത്തിയേയും ഭക്തർ കൊണ്ടുപോന്നു. ചാക്കന്മാർ ആറുമുളകൾ കെട്ടിയ ചങ്ങാടത്തിൽ വിഗ്രഹം കൊണ്ട് പോരുന്ന വഴിയിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തു നിന്നും അല്പം പടിഞ്ഞാറായി തെക്കേക്കരയിൽ ഒരു മാടത്തിൽ വിളക്കു കണ്ട് ചങ്ങാടം അടുപ്പിച്ചു, വിഗ്രഹം അവിടെക്കൊണ്ടു വച്ചു. വിളക്ക് കണ്ട സ്ഥലത്തിന് ഇന്ന് വിളക്കുമാടം എന്നാണ് പേര്. വിഗ്രഹം ആറു മുളന്തണ്ടുകളിൽ കൊണ്ടു വന്നതിനാൽ സ്ഥലത്തെ ആറന്മുള എന്നും വിളിക്കുന്നതായാണ് ഐതിഹ്യം.

എന്നാൽ പാർത്ഥസാരഥി ക്ഷേത്രപ്പറ്റി വിവരണമുള്ള പുരാതന കാവ്യമായ തിരുനിഴൽമാലയിൽ ഈ ഐതിഹ്യത്തെപറ്റിയോ വിഗ്രഹപ്രതിഷ്ഠയെപ്പറ്റിയോ ഉള്ള യാതൊരു സൂചനയും ഇല്ല.

ആറന്മുള ആശാൻ എന്നറിയപ്പെടുന്ന ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ രചിച്ച ആറന്മുളവിലാസം ഹംസപ്പാട്ടിൽ ബ്രഹ്മചാരി രൂപമെടുത്ത്, നദിക്കരയിൽ നിന്ന കൃഷ്ണഭഗവാനെ ചാക്കന്മാർ മുളകൾ കെട്ടിയ ചങ്ങാടത്തിൽ കയറ്റി വിളക്കുമാടത്തിൽ എത്തിച്ചു എന്നു വിവരിക്കുന്നു. [2] വിളക്കുമാടത്തിനടുത്ത് കീഴ് തൃക്കോവിലിനു തെക്കുഭാഗത്ത് മണ്ണിട്ട് ഉയർത്തിയ സ്ഥലത്ത് ആറന്മുള ക്ഷേത്രം സ്ഥാപിച്ചു എന്നും ആശാൻ വിവരിക്കുന്നു. ക്ഷേത്രത്തിലേക്ക് മണ്ണെടുത്തു എന്നു കരുതി വന്നിരുന്ന ഒരു കുഴി അടുത്തകാലം വരെ അവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൊട്ടകൾ തല്ലി മണ്ണുകളഞ്ഞ സ്ഥലം കൊട്ടതട്ടിമാലി എന്നറിയപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പാണ്ഡവരിൽ ഒരാളായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. പാർത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. യുദ്ധക്കളത്തിൽ നിരായുധനായ കർണ്ണനെ കൊന്നതിലുള്ള പാപഭാരം തീർക്കാനാണ് അർജുനൻ ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാൽ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണിതത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ചങ്ങാടത്തിൽ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങൾ എന്ന അർത്ഥത്തിൽ ഈ സ്ഥലത്തിന് ആറന്മുള എന്ന പേര് വന്നത്.

. . . ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം . . .

Back To Top