ഏകകോശസൂക്ഷ്മജീവികളുടെ ഒരു കൂട്ടമാണ് ആർക്കീയ. (/ɑrˈkiːə/ (ശ്രവിക്കുക)ar-KEE-ə ആർക്കീയോൺ എന്ന സാമ്രാജ്യത്തിലെ ഒരു ജീവി അല്ലെങ്കിൽ സ്പീഷീസുകളാണ് ഇവ. ഇതിനു കോശമർമ്മമോകോശഭിത്തികളുള്ള അന്തർകോശവസ്തുക്കളോ ഇല്ല.
മൊണേറ കുടുംബത്തിലെ പ്രോക്കാരിയോറ്റസ്, ബാക്റ്റീരിയയായ അർക്കീബാക്റ്റീരിയായി പണ്ട് ഇവയെ കണക്കാക്കിയിരുന്നു, എന്നാൽ ഈ വർഗ്ഗീകരണം കാലഹരണപ്പെട്ടതായി[1] കണക്കാക്കുന്നു. ഇവയ്ക്ക് സ്വതന്ത്രമായ പരിണാമ മാറ്റങ്ങളും വഴികളുമുള്ളതും മറ്റു ജീവജാലങ്ങളുമായി ജൈവരാസഘടനയിൽ പലതരത്തിലുള്ള വ്യത്യാസവും കാരണം ഇപ്പോൾ ഇവയെ ത്രിതല സാമ്രാജ്യം പ്രത്യേകമായി വർഗ്ഗീകരിക്കുന്നു. ഈ ത്രിതലങ്ങളിൽ ശാരീരജൈവമാറ്റങ്ങൾ ഉൾക്കൊള്ളിച്ച് പരിണാമശാഖയെ ആർക്കീയ, ബാക്റ്റീരിയ, യൂക്കാരിയോട്ട എന്നിങ്ങനെ തരം തിരിക്കാം.
ആർക്കീയയെ തിരിച്ചറിഞ്ഞിട്ടുള്ള നാല് ഫൈലങ്ങളായി തരംതിരിക്കാം എന്നിരുന്നാലും വേറെയും ഫൈലങ്ങൾ ഉണ്ടാകാം. ഇവയിൽ ക്രെനാർക്കിയോട്ട, യൂരാർക്കിയോട്ട എന്നീ രണ്ടു വിഭാഗങ്ങളാണ് വിശദമായ പഠിക്കപ്പെട്ടത്. പ്രകൃതിയിൽ നിന്നും ലഭ്യമായ ഇവയുടെ മർമ്മാമ്ലം മൂലമാണ് ഇവയെ തിരിച്ചറിഞ്ഞിട്ടുള്ളത്, പരീക്ഷണ ശാലകളിൽ ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ നടക്കാത്തതുകൊണ്ട് ഇവയുടെ വർഗ്ഗീകരണം ഇപ്പോഴും കഠിനമാണ്.
ആർക്കീയയും ബാക്റ്റീരിയയായും രൂപത്തിലും വലിപ്പത്തിലും വളരെ സാമ്യം പുലർത്തുന്നു, എന്നിരുന്നാലും ചിലത് അസാധാരണ ആകൃതി പുലർത്തുന്നു. ചിലത് ഹാലോക്വോഡ്രേറ്റം പോലെ ചതുരാകൃതിയുള്ളവയാണ്. ബാക്റ്റീരിയായോടുള്ള ഈ സാമ്യങ്ങൾക്കപ്പുറം, ജീനുകളുംഉപാപചയക്രമങ്ങളുംയൂക്കാരിയോട്ടകളോട് സാമ്യമുള്ളതാണ്, പ്രത്യേകിച്ച് ന്യൂക്ലിക്കാസിഡ് ശൃംഖലകളോടും, ജീൻ പ്രോട്ടീൻ സിന്തസീസിനോടും, മാത്രമല്ല ഇതിലെ സമാന രാസാഗ്നികളും ഈ സാമ്യത്തിനുറപ്പേകുന്നു. ഇവയുടെ കോശസ്തരത്തിലെഈതർ ലിപ്പിഡുകൾ പോളുള്ളവയുടെ ജൈവരസതന്ത്രത്തിലെ പ്രത്യേകസ്വഭാവം ഇവയെ തികച്ചും വ്യത്യസ്തമാക്കുന്നു. ആർക്കീയ ഊർജ്ജം കണ്ടെത്തുന്നത് യൂക്കാരിയോട്ടുകളിൽ നിന്നും വ്യത്യസ്തമായ സ്രോതസ്സുകൾ ഉപയോഗിക്കുന്നു. ഓർഗാനിക്ക് സംയുക്തങ്ങളായ പഞ്ചസാര, അമോണിയ തുടങ്ങി ലോഹ അയോണുകളും ഇവ ഉപയോഗിക്കുന്നു, ഹൈഡ്രജൻവാതകം പോലും ഊർജ്ജത്തിനായി ഉപയോഗിക്കുന്നു. ഉപ്പിനെ അതിജീവിക്കാൻ കഴിയുന്ന ആർക്കീയയായ ഹാലോഅർക്കിയസൂര്യപ്രകാശത്തിനെ നേരിട്ട് ഊർജ്ജസ്രോതസ്സായി ഉപയോഗിക്കുന്നു, ചിലത് കാർബൺ ഫിക്സ് ചെയ്യുന്നു, എന്നാൽ സസ്യങ്ങളിൽനിന്നുംസൈനോബാക്റ്റീരിയയിൽ നിന്നും വ്യത്യസ്തമായി അർക്കിയയിലെ ഒരു സ്പീഷീസും ഒരേ സമയം ഇതു രണ്ടും കൂടി ചെയ്യുന്നില്ല. ഇവ അലൈഗിക പ്രത്യുൽപ്പാദനം വഴി വംശവർദ്ധന നടത്തുന്നു, ദ്വിഖണ്ഡനം, ബഡ്ഡിംഗ്, ഫ്രാഗ്മെന്റേഷൻ, തുടങ്ങിയരീതികൾ അവലംബിക്കുന്നു. എന്നിരുന്നാൽ ബാക്റ്റീരിയ, യൂക്കാറ്റിയോട്ടകളിൽ നിന്നും വ്യത്യസ്തമായി, അർക്കിയയിലെ അറിയപ്പെടുന്ന ഒരു സ്പീഷീസും ബീജാണുക്കൾ ഉണ്ടാക്കുന്നില്ല.
തുടക്കത്തിൽ ഉപ്പുകായലുകളിലെതാപ നീരുറവകൾ പോലുള്ള പരുഷമായ ആവാസ വ്യവസ്ഥയിലാണ് ഇവ കാണപ്പെട്ടത്, പക്ഷെ പിന്നീടിവ മണ്ണ്, സമുദ്രം, നീർതടം, മനുഷ്യആവാസ വ്യവസ്ഥയിലും കാണപ്പെട്ടു. സമുദ്രങ്ങളിൽ ഇവ വളരെയധികം കാണപ്പെടുന്നു, പ്ലാങ്ക്ടണുകളിലെ അർക്കിയകൾ ഈ ഗ്രഹത്തിലെ തന്നെ സമ്പുഷ്ടമായ ജീവജാലങ്ങളിൽ ഒന്നാണ്. ഭൂമിയിലെ ഒരു പ്രധാന വിഭാഗമായി അർക്കിയ ഇപ്പോൾ കണ്ടുവരുന്നു. കാർബൺനെട്രജൻ ചക്രങ്ങളിലും ഇവയ്ക്ക് പങ്കുണ്ടാകാം. പാരസൈറ്റുകളായോ പാതോജനുകളായോ ഇവയെ കാണുന്നതിനു വ്യക്തമായ തെളിവുകളില്ലെങ്കിലും മ്യൂട്ടലിസ്റ്റായുംപരപോഷികളായും കാണുന്നു. ദഹേനേന്ദ്രിയ വ്യവസ്ഥയുടെ അവസാനത്ത് ഗുദഭാഗത്ത് കാണുന്ന മീഥനോജെനുകൾദഹനത്തിനു സഹായിക്കുന്നു. മീഥനോജെനുകൾജൈവ വാതകനിർമ്മാണത്തിനും അഴുക്കുചാലുകളുടെ ശുചീകരണത്തിനും മറ്റും ജൈവസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു.
. . . ആർക്കീയ . . .
ജൈവരസതന്ത്രം, ആകൃതി, ഉപാപചയം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ 20-ആം നൂറ്റാണ്ടിൽ, പ്രോക്കാരിയോട്ടകൾ ഒരേ കൂട്ടം ജീവികളായിവർഗ്ഗീകരിച്ചിരുന്നത്. ഉദാഹരണത്തിന്, സൂക്ഷ്മാണു ശാസ്ത്രജ്ഞന്മാർ ശരീരത്തിന്റെ ആകൃതി, അവയുടെ കോശഭിത്തിയുടെ ആകൃതി, കഴിക്കുന്ന ആഹാരം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് വർഗ്ഗീകരണം നടത്തിയത്.[2] എന്നാൽ 1965[3]-ൽ ശാസ്ത്രജ്ഞന്മാർ പുതിയ ഒരു സമീപനം കൊണ്ടുവന്നു, ജീനുകളുടെ നിരകൾ അടിസ്ഥാനമാക്കി ഏതേതു ജീവികൾ സാധുതയോടുകൂടി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു കണ്ടെത്തി. ഈ സമീപനത്തെ ഫൈലോജനിറ്റിക്സ് എന്നു പറയുന്നു, ഇതേ രീതി പിൽക്കാലങ്ങളിൽ തുടർന്നുപോന്നു.
അർക്കിയ വംശവൃക്ഷത്തിൽ പ്രോക്കാരിയോട്ടെയിലെ പുതിയ വിഭാഗമായി വർഗ്ഗീകരിച്ചത് 1977 കാൾ വോസീ, ജോർജ്ജ് ഇ. ഫോക്സ് എന്നിവർ റൈബോസോമൽ ആർ.എൻ.എ (rRNA) ജീനുകളുടെ[4] അനുക്രമത്തിനെ അടിസ്ഥാനമാക്കിയാണ്. ഈ രണ്ടു വിഭാഗങ്ങൾ നാമകരണം ചെയ്തത് അർക്കിബാക്റ്റീരിയ, യൂബാക്റ്റീരിയ എന്നായിരുന്നു, ജന്തുലോകംഉപ ജന്തുലോകം എന്നിവയായി വോസിയും ഫോക്സും പരിഗണിച്ചത്. വോസി ഇവ പുതിയ തരം ജീവി വിഭാഗമാണെന്നു വാദിച്ചു. ഈ മാറ്റങ്ങൾക്ക് ഊന്നൽ നൽകാൻ ഈ വിഭാഗങ്ങളെ പിന്നീട് അർക്കിയ എന്നും ബാക്റ്റീരിയ എന്നും പുനർനാമകരണം ചെയ്തു[5]. അർക്കിയ എന്ന പേര് പുരാതന ഗ്രീക്ക് പദവും പുരാതന വസ്തു എന്ന് അർത്ഥം വരുന്ന ἀρχαῖα ൽ നിന്നാണ്. [6]
തുടക്കത്തിൽ മീഥനോജെനുകൾ മാത്രമാണ് ഈ പുതിയ സാമ്രാജ്യത്തിൽ ഉൾപ്പെടുത്തിയത്, അർക്കിയകൾ ഉപ്പുകായലുകളിലെതാപ നീരുറവകൾ പോലുള്ള പരുഷമായ ആവാസ വ്യവസ്ഥയിലാണ് ഇവ കാണപ്പെട്ടത്. 20-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രകൃതിതിയിലെമ്പാടും പടർന്നുകിടക്കുന്നവയാണിതെന്ന് കണ്ടെത്തുകയും, പിന്നീടിവ മണ്ണ്, സമുദ്രം, നീർതടം എന്നിവിടങ്ങളിലും കാണപ്പെടുന്നതായും കണ്ടെത്തി[7]. പക്ഷെ ഈ കണ്ടെത്തൽ പ്രകൃതിയിൽ നിന്നും ലഭ്യമായ ഇവയുടെ മർമ്മാമ്ലം മൂലമാണ്, പരീക്ഷണ ശാലകളിൽ ഇതിനെ വളർത്തിയെടുത്തിട്ടില്ല.[8][9]
. . . ആർക്കീയ . . .