ML

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ

കൊല്ലം ജില്ലയിലെചവറയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ കേരള സർക്കാർ ആരംഭിച്ചതാണ് ഈ സ്ഥാപനം. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക്കുടിയേറിയ നിർമ്മാണത്തൊഴിലാളികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുക, വിദേശത്തു ജോലി നേടാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.[1] കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിനാണ് സ്ഥാപനത്തിന്റെ മേൽനോട്ടച്ചുമതല.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ 2016-ൽ
തരം പബ്ലിക്
ഡയറക്ടർ പി.എൻ.സി. മേനോൻ
വിദ്യാർത്ഥികൾ 2000
സ്ഥലം കൊല്ലം, കേരളം,  ഇന്ത്യ
ക്യാമ്പസ് 9.02 ഏക്കർ
വെബ്‌സൈറ്റ് http://www.iiic.ac.in

. . . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ . . .

നിർമ്മാണത്തൊഴിലാളികൾക്കായി ഒരു അക്കാദമി തുടങ്ങുക എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് 2008-ലെ എൽ.ഡി.എഫ്. സർക്കാരാണ്. ‘കേരള കൺസ്ട്രക്ഷൻ അക്കാദമി’ എന്ന പേരിൽ കൊല്ലം ജില്ലയിലെചാത്തന്നൂരിൽ ഇത് തുടങ്ങാനായിരുന്നു പദ്ധതി. പിന്നീട് യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ചവറയിലേക്കു മാറ്റി. സ്ഥാപനത്തിന് ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ’ എന്ന പേരു നൽകാനും തീരുമാനിച്ചു.[2]2013മാർച്ച് 15-ന് കേരള മുഖ്യമന്ത്രിഉമ്മൻ ചാണ്ടി പദ്ധതിക്കു തറക്കല്ലിട്ടു.[3]

2016-ലെ കണക്കുപ്രകാരം കേരളത്തിൽ 40 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്.[4] ഇവരിൽ ഭൂരിഭാഗം പേരും ബംഗാൾ, ബീഹാർ, അസം, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിലെ നിർമ്മാണമേഖലയുടെ നല്ലൊരു ഭാഗവും അന്യസംസ്ഥാന തൊഴിലാളികൾ കൈകാര്യം ചെയ്യുന്നു.[5][6][7] സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസവും കുറഞ്ഞവരായതിനാൽ ഇവരിൽ 70 ശതമാനം പേരും അവിദഗ്ദ്ധ തൊഴിലാളികളാണ്.[4] ഇവർക്ക് വേണ്ടത്ര പരിശീലനം നൽകേണ്ടത് അത്യാവശ്യമായി വന്നു. ഇതിനായി ജില്ലകൾ തോറും നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങാൻ കേരള സർക്കാർ തീരുമാനിച്ചു. കൊല്ലം ജില്ലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനം ഇത്തരത്തിലുള്ള ഒരു നൈപുണ്യവികസന കേന്ദ്രമാണ്.[4] നിർമ്മാണത്തൊഴിലാളികൾക്കു തൊഴിൽ പരിശീലനം നൽകുകയും അവരെ വിദേശ ജോലി നേടാൻ പോലും പ്രാപ്തരാക്കി മാറ്റുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.[8]

. . . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ . . .

Back To Top