ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ഒരു സംഗീതസംവിധായകനായിരുന്നു എം. ബി. ശ്രീനിവാസൻ. എം.ബി.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.
. . . എം.ബി. ശ്രീനിവാസൻ . . .
ഇന്നത്തെ ആന്ധ്രാപ്രദേശിലെചിത്തൂരിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1925 സെപ്റ്റംബർ 19-ന് ജനിച്ചു. മനമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ എന്നാണ് മുഴുവൻ പേര്. അദ്ദേഹത്തിന്റെ പൂർവ്വികർ തമിഴ്നാട്ടിലെമനമധുരൈ സ്വദേശികളായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേരിന്റെ കൂടെ മനമധുരൈ എന്ന് വന്നത്.
പി.എസ്. ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് പ്രസിഡൻസി കോളേജിൽ ഉപരിപഠനത്തിന് ചേർന്നു. കലാലയ കാലത്ത് മാർക്സിസ്റ്റ് സിദ്ധാന്തങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലെ മുഴുവൻ സമയ പ്രവർത്തകനായി മാറി. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം മദ്രാസ് സ്റ്റുഡന്റ്സ് ഓർഗനൈസേഷനിൽ അംഗമായിരുന്നു. തീവ്രമായ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ നടന്നിരുന്ന അക്കാലത്ത് എം.ബി.എസ് കൊളോണിയൽ അധിപത്യത്തിനെതിരെ പല പ്രക്ഷോഭങ്ങളും നയിച്ചിട്ടുണ്ട്.
. . . എം.ബി. ശ്രീനിവാസൻ . . .