ML

പുനലൂർ

കേരളത്തിലെകൊല്ലം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് പുനലൂർകിഴക്കൻ മേഘയിൽ തമിഴ്നാട് സംസ്ഥാനവുമായി ഏറ്റവും സമീപം സ്ഥിതി ചെയുന്ന നഗരം ആണ് പുനലൂർ . കൊല്ലം നഗരത്തിൽ നിന്നും 45 കിലോമീറ്റർ വടക്കുകിഴക്കും തിരുവനന്തപുരംനഗരത്തിൽ നിന്നും 65 കിലോമീറ്റർ വടക്കും . പത്തനംതിട്ട യിൽ നിന്നും 50 കിലോമീറ്റരറും ആണ് പുനലൂർ അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂർ. കടൽനിരപ്പിൽ നിന്ന് 34 മീറ്റർ ഉയരത്തിൽ ആണ് പുനലൂർ സ്ഥിതിചെയ്യുന്നത്. പട്ടണത്തിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ പുനലൂർ പേപ്പർ മിൽ‍സ് (1888ൽ ഒരു ബ്രിട്ടീഷുകാരൻ സ്ഥാപിച്ചത്, ഇന്ന് ഡാൽമിയ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ), കല്ലടയാറിനു കുറുകെ ഉള്ള പുനലൂർ തൂക്കുപാലം എന്നിവയാണ്. പുനലൂർ ഇന്ന് നഗരസഭാ (municipality) ഭരണത്തിൻ കീഴിലാണ്. ,

പുനലൂർ

പുനലൂർ

9.0°N 76.93°E / 9.0; 76.93

ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല [[കൊല്ലം ജില്ല|കൊല്ലം]]
ഭരണസ്ഥാപനങ്ങൾ
ചെയർമാൻ, വൈസ് ചെയർമാൻ, നഗര സഭാകൌൺസിൽ LDF (from 2010)
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 47,226
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

++91 0475

സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പുനലൂർ തൂക്കുപാലം

പുതുതായി രൂപികരിച്ച പുനലൂർ താലൂക്കിന്റെ ആസ്ഥാനം ആണ് പുനലൂർ. 2014 വരെ പത്തനാപുരം താലൂക്ക്ന്റെ ആസ്ഥാനം ആയിരുന്നു

. . . പുനലൂർ . . .

പുനലൂർ എന്ന പേര് വന്നത് പുനൽ , ഊര് എന്നീ തമിഴ് വാക്കുകളിൽ നിന്നാണ്. പുനൽ എന്നാൽ വെള്ളം എന്നും ഊര് എന്നാൽ സ്ഥലം എന്നും അർത്ഥം. അതിനാൽ പുനലൂർ എന്നാൽ വെള്ളം ഉള്ള സ്ഥലം എന്നർത്ഥം . കല്ലടയാറ് ഉള്ളതിനാലാകണം ഈ പേര് ലഭിച്ചത്.

തമിഴ്നാട്ടിൽ നിന്നും വരുമ്പോൾ വീണ്ടും കാണുന്ന ആൾപാർപ്പുള്ള സ്ഥലമായതു കൊണ്ടാണ് ( പുന എന്നാൽ വീണ്ടും, ഊരു എന്നാൽ ഗ്രാമം എന്നുമാണ്) പുനലൂർ എന്ന പേരുവന്നതെന്നാണ് മറ്റൊരു പക്ഷം. ജല നഗരം എന്നർത്ഥം വരുന്ന കൊല്ലത്തെ നഗരമാണ് പുനലൂർ. പശ്ചിമഘട്ടത്തിന്റെ മടിത്തട്ട് എന്നും അറിയപ്പെടുന്നു.

അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂർ. 9.0°N 76.93°E / 9.0; 76.93[1]. സമുദ്രനിരപ്പിൽ നിന്ന് 56 മീറ്റർ (183 അടി) ആണ് പുനലൂരിന്റെ ശരാശരി ഉയരം.

പ്രധാന ലേഖനം:പുനലൂർ തൂക്കുപാലം

പുനലൂരിലെ തൂക്കുപാലം ഇത്തരത്തിലെ തെക്കേ ഇന്ത്യയിലെ ഒരേയൊരു തൂക്കുപാലം ആണ്. ആൽബർട്ട് ഹെന്റി എന്ന ബ്രിട്ടീഷ് എഞ്ചിനീയർ 1877-ൽ കല്ലടയാറിനു കുറുകേ നിർമ്മിച്ച ഈ തൂക്കുപാലം 2 തൂണുകൾ കൊണ്ട് താങ്ങിയിരിക്കുന്നു. വാഹനഗതാഗതത്തിന് മുൻപ് ഈ തൂക്കുപാലം ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ഇത് ഒരു സ്മാരകം ആയി നിലനിർത്തിയിരിക്കുന്നു. (ഇന്ന് ഈ പാലത്തിലൂടെ വാഹനഗതാഗതം ഇല്ല). പാലത്തിന്റെ നിർമ്മാണം 6 വർഷം കൊണ്ടാണ് പൂർത്തിയായത്.

. . . പുനലൂർ . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . പുനലൂർ . . .

Back To Top